തടവറയുടെ മാറുന്ന മുഖം ........
ഇന്നലെ ആദ്യമായി ഞാന്‍ "നമ്മള്‍ തമ്മില്‍ " എന്ന ഏഷ്യാനെറ്റ് ചാറ്റ് ഷോ കണ്ടു ........പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അനേകം കുറ്റവാളികളില്‍ ചിലരുടെ ജീവിതാനുഭവങ്ങള്‍ കേട്ടു........ഒരു നിമിഷത്തെ തെറ്റായ ചിന്ത കൊണ്ട് തടവറയ്ക്കുള്ളിലെ നിറം മങ്ങിയ ലോകത്ത് ജീവിക്കാന്‍ വിധിക്കപ്പെട്ട മനുഷ്യര്‍ ............ അവര്‍ക്ക് പറയാന്‍ ഉള്ളത് ഒരു എപിസോടിലോ ഒരു പ്രോഗ്രാമിലോ തീരുന്നില്ല ..... 10 ഉം 20 ഉം വര്‍ഷമായി ജയില്‍ അഴിക്കുള്ളിലെ ഇരുട്ടില്‍ കഴിയുന്നവര്‍........ പുറത്ത് ഇറങ്ങിയാല്‍ തന്നെ ഇനി ഭാവി എന്ത് എന്ന് അറിയാത്തവര്‍ ........ ജീവിതം നഷ്ടപ്പെട്ടിടും ജീവിക്കാന്‍ ആഗ്രഹം ഉള്ളവര്‍ ......
ജയിലില്‍ അവര്‍ക്ക് എല്ലാ സൌകര്യങ്ങളും ഉണ്ട് എന്ന് ജയില്‍ അധികാരി പറയുന്നത് കേട്ടു ........ടെലിവിഷന്‍ , ഫോണ്‍ , വോള്ളി ബോള്‍ ടീം , അങ്ങനെ എല്ലാം ..... പക്ഷെ അവര്‍ക്ക് അവിടെ ജീവിതം ഇല്ല ...... പുറത്ത് ഇറങ്ങിയാലും അവര്‍ക്ക് ഒരു നല്ല ജീവിതം ഉണ്ടാകുമോ എന്നും അറിയില്ല ......... കുറ്റവാളി എന്ന സ്ടിഗ്മ ജീവിതകാലത്തോളം മാറില്ല ......
കുറ്റം ചെയ്തവരും ,അതിനു ഇര ആയവരുടെ ബന്ധുക്കളും നേര്‍ക്ക് നേര്‍ വന്നപ്പോള്‍ എല്ലാവര്‍ക്കും ജീവിതം നഷ്ടപ്പെട്ടതിന്റെ നെടുവീര്‍പ്പ് മാത്രം........ പരീക്ഷയ്ക്ക് ഇടയിലും ഞാന്‍ എന്തിനു ഈ പ്രോഗ്രാം കണ്ടു എന്ന് എനിക്ക് ഇപ്പോളും അറിയില്ല ....... ഇപ്പോള്‍ എന്തിനു ഇത് എഴുതുന്നു എന്നും അറിയില്ല ......... ഒരു പക്ഷെ അവരുടെ ജീവിതവും , കയ്പ്പേറിയ ജീവിതാനുഭവങ്ങളും എന്‍റെ മനസിനെ ചെറുതായെങ്കിലും വിഷമിപ്പിചിട്ടുണ്ടാവാം ............
ഏഷ്യാനെറ്റ് ചാനല്‍ നെയും , നമ്മള്‍ തമ്മില്‍ എന്ന പ്രോഗ്രാമിന്റെ അണിയറ പ്രവര്‍ത്തകരെയും അഭിനന്തിക്കാതെ വയ്യ ..........